top of page
Search
Writer's picturepowervisiontv online

പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം കെ ചാപ്പത്തിൽ


കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്ടോബർ 15 ന് രാവിലെ 09 മണിക്ക് കെ ചപ്പാത്ത് ഡീപ്പർ ലൈഫ് ബൈബിൾ ചർച്ചിൽ നടന്നു. സഭാ പാസ്റ്റർ അലിൻ റ്റി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ഷാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പവർവിഷൻ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. ഇടുക്കി ജില്ലാ കോഡിനേറ്റർ സ്വാഗത പ്രസംഗം നടത്തുകയും, പാസ്റ്റർ ജിബിൻ പൂവാക്കാല വീഡിയോ പ്രസന്റേഷനോടൊപ്പം സെലിബ്രേഷൻ ഓഫ് ഹോപ്പിനെ കുറിച്ചുള്ള വിവരണങ്ങൾ നൽകുകയും ചെയ്തു. പാസ്റ്റർ വിജയകുമാർ വചന ശുശ്രൂഷയോടൊപ്പം മദ്ധ്യസ്ഥ പ്രാർഥനകൾക്കും നേതൃത്വം നൽകി. ജയ്‌സൺ സോളമൻ നന്ദി അറിയിക്കുകയും പാസ്റ്റർ തോമസ് കുട്ടി കുര്യൻ ആശംസ അറിയിക്കുകയും ചെയ്തു. പാസ്റ്റർ ബിജുവിന്റെ പ്രാർത്ഥനയോടും പാസ്റ്റർ സജിയുടെ ആശീർവാദത്തോടും യോഗം അവസാനിച്ചു.

പ്രാർത്ഥനാ സംഗമം കട്ടപ്പനയിൽ


കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ പ്രാർത്ഥനാ സംഗമം കട്ടപ്പന എ ജി സഭാഹാളിൽ ഒക്‌ടോബർ 15 രാവിലെ 10 മണി മുതൽ നടന്നു. ഹൈറേഞ്ച് പാസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ യു എ സണ്ണി അദ്ധ്യക്ഷത വഹിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ രതീഷ് ഏലപ്പാറ സ്വാഗത പ്രസംഗം നടത്തുകയും ഐ പി സി കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം റ്റി തോമസ് ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പാസ്റ്റർ ജിബിൻ പൂവാക്കാല സെലിബ്രേഷൻ ഓഫ് ഹോപ്പിനെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷനോടൊപ്പം ക്രൂസൈഡിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാസ്റ്റർ വിജയകുമാർ ദൈവ വചന സന്ദേശത്തോടൊപ്പം മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ജയ്സൺ സോളമൻ നന്ദി അറിയിക്കുകയും പാസ്റ്റർ ഷിബു ഫിലിപ്പോസ് ആശംസകൾ അറിയിക്കുകയും ചെയ്തു. കട്ടപ്പന താലൂക്ക് കോഡിനേറ്റർ പാസ്റ്റർ സന്തോഷ് ഇടക്കര യോഗങ്ങൾക്ക് നേതൃത്വം നൽകി.


നെടുംകണ്ടത്തും അടിമാലിയിലും പ്രാർത്ഥനാ സംഗമങ്ങൾ


കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്‌ടോബർ 15 ചൊവ്വാഴ്ച വൈകുന്നേരം 04 മണിക്ക് നെടുങ്കണ്ടം മൗണ്ട് സീനായി ഹോളി ചർച്ചിൽ വെച്ചും, രാത്രി 07 മണിക്ക് അടിമാലിയിൽ വെച്ചും നടന്നു. പാസ്റ്റർ അലൻ റ്റി മാത്യു, അഡ്വ. ജോൻലി ജോഷ്വാ എന്നിവർ അദ്ധ്യക്ഷതകൾ വഹിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും സെലിബ്രേഷൻ ഓഫ് ഹോപ്പിനെ വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷനോടൊപ്പം വിവരണവും പാസ്റ്റർ ജിബിൻ പൂവാക്കാല നൽകുകയും മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പാസ്റ്റർ വിജയകുമാർ നേതൃത്വം നൽകുകയും ചെയ്തു.


































43 views0 comments

Comentarios


bottom of page